📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 സെപ്റ്റംബർ 30 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...
മിനി എം സി എഫ്

♻️ മിനി MCF
അജൈവ മാലിന്യ സംസ്‌കരണത്തിന് ശക്തമായ പിന്തുണ
🌿 അനങ്ങനടി ഗ്രാമപഞ്ചായത്ത്  - മിനി MCF-കൾ
അനങ്ങനടി ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 മിനി MCF-കൾ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ക്രമീകരിച്ച് താൽക്കാലികമായി സൂക്ഷിക്കുന്നതിനും തുടർന്ന് MCF-ലേക്ക് മാറ്റുന്നതിനും മിനി MCF-കൾ സഹായിക്കുന്നു.
♻️ മാലിന്യ ശേഖരണത്തിന്റെ പ്രവർത്തനക്രമം
🏡
1. വീടുകളിൽ നിന്ന് ശേഖരണം
ഹരിതകർമ്മസേന വീടുകൾ സന്ദർശിച്ച് തരംതിരിച്ച അജൈവ മാലിന്യം ശേഖരിക്കുന്നു.
♻️
2. മിനി MCF-ൽ സംഭരണം
ശേഖരിച്ച അജൈവ മാലിന്യം പ്രദേശത്തെ മിനി MCF-കളിൽ താൽക്കാലികമായി സൂക്ഷിക്കുന്നു.
🚛
3. MCF-ലേക്ക് മാറ്റുന്നു
മിനി MCF-കളിൽ ശേഖരിച്ച മാലിന്യം തുടർസംസ്‌കരണത്തിനായി MCF-ലേക്ക് മാറ്റുന്നു.
♻️ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുള്ള
MINI MCF കളുടെ വിവരങ്ങൾ

ക്രമ
നം

Mini MCF 
സ്ഥാപിച്ച പ്രദേശം 

വാർഡ് 
(2025) 

Mini MCF ചുമതലയുള്ള 
ഹരിതകർമ്മ സേനാംഗം 

1

കുഞ്ചു പടി

1

കുമാരി എൻ സി

2

D S ഓഡിറ്റോറിയത്തിന് സമീപം

2

മല്ലിക വി

3

കോതകുർശ്ശി - അനങ്ങനടി ഹൈസ്കൂളിന് സമീപം

2

മല്ലിക വി

4

കോതകുർശ്ശി 

2

അനിത എ കെ

5

പാലക്കോട്

3

ദിവ്യ

6

കോതകുർശ്ശി സെന്‍റര്‍

4

സിന്ധു എൻ

7

കുണ്ടടി

4

ജ്യോതി പി

8

അമ്പലവട്ടം റേഷൻ കട

5

സന്ധ്യ പി എസ്

9

പനണ്ണ പള്ളി

6

ഹാജിറ കെ

10

പത്തായപടി

7

സുപ്രിയ കെ പി

11

കയറാട്ട് കുന്ന്

8

വസന്തകുമാരി ടി

12

വെള്ളിനാംകുന്ന്

9

കനകരഞ്ജിനി കെ

13

തെയ്യൻപടി

10

പ്രേമലത കെ കെ

14

പത്തംകുളം സ്കൂൾ

11

ഉദയ എം പി

15

കുണ്ടുപറമ്പ്

12

ഷീജമോൾ സി

16

ആയൂർവേദ ആശുപത്രിക്ക് സമീപം

13

വസന്ത വി

17

കോട്ടക്കുളം സെന്‍റർ

14

ലീലാവതി എ

18

ആന്തൂർപറമ്പ്

15

ഉഷ എം

19

വാട്ടാറ

16

നിഷാ മോൾ കെ സി

20

പാലക്കോട് തെരുവ്

17

വിജയലക്ഷ്മി സി

🌿 ശുചിത്വമുള്ള അനങ്ങനടിക്കായി ഹരിതകർമ്മസേന യോടൊപ്പം കൈകോർക്കാം ♻️
⚠️ പൊതുജനങ്ങളുടെ സഹകരണം
       മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിച്ച് നൽകുക. ഹരിതകർമ്മസേനയ്ക്ക് കൈമാറുന്ന അജൈവ മാലിന്യം ശരിയായ രീതിയിൽ വേർതിരിച്ചും വൃത്തിയായും നൽകുന്നത് മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കും. 

    മിനി MCF-കൾ പൊതുജനങ്ങൾ നേരിട്ട് മാലിന്യം നിക്ഷേപിക്കുന്നതിനുള്ള പൊതു സംവിധാനമല്ല. ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യം താൽക്കാലികമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളാണ്.
അനങ്ങനടി ഗ്രാമപഞ്ചായത്ത്  |  Mini MCF
ശുചിത്വം • ആരോഗ്യം • പരിസ്ഥിതി സംരക്ഷണം