📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
പരിശീലന പരിപാടി

July 23, 2026

🌱🌿 കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു 🌿🌱 

അനങ്ങനടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മ പദ്ധതിയുടെ ഭാഗമായി കർഷകർക്കായി “പച്ചക്കറി കൃഷിയും കീട-രോഗ നിയന്ത്രണവും” എന്ന വിഷയത്തിൽ 22/07/2026 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഉഷ ഉദയകുമാർ ഉദ്ഘാടനം നിർവഹിച്ചു.

കേരള കാർഷിക സർവകലാശാല എൻ്റമോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിനീത ക്ലാസുകൾ നയിച്ച് പച്ചക്കറി കൃഷിയിലെ ആധുനിക രീതികൾ, കീട-രോഗ നിയന്ത്രണ മാർഗങ്ങൾ, മികച്ച കാർഷിക പരിപാലന രീതികൾ എന്നിവയെക്കുറിച്ച് വിശദമായ പരിശീലനം നൽകി.

തുടർന്ന് പരിശീലനത്തിൽ പങ്കെടുത്ത കർഷകർക്ക് സർട്ടിഫിക്കറ്റുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

🌾 അനങ്ങനടി ഗ്രാമപഞ്ചായത്ത്
🌱 കൃഷിഭവൻ 

Training