📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
സ്ഥാപന ഘടന

ഗ്രാമപഞ്ചായത്ത് സ്ഥാപന ഘടന

പ്രസിഡന്‍റ് - വൈസ് പ്രസിഡന്‍റ് (President - Vice President)
👑 പ്രസിഡന്റ്
ഭരണത്തലവൻ
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു.
🤝 വൈസ് പ്രസിഡന്റ്
ഉപഭരണത്തലവൻ
ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്.
സ്ഥിരം സമിതികള്‍ (Standing Committees)
💰 ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
സ്ഥിരം സമിതി
പഞ്ചായത്തിന്‍റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി.
🏗️ വികസനസ്റ്റാന്റിംഗ് കമ്മിറ്റി
സ്ഥിരം സമിതി
പഞ്ചായത്തിന്‍റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.
🏥 ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി
സ്ഥിരം സമിതി
പഞ്ചായത്തിന്‍റെ ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്.
❤️ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
സ്ഥിരം സമിതി
പഞ്ചായത്തിന്‍റെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു.
📌 മറ്റ് ഉപസമിതികള്‍
ഉപസമിതികൾ
പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നു.
ഔദ്യോഗിക ഉദ്യോഗസ്ഥ വിഭാഗം (Administrative Wing)
💼 സെക്രട്ടറി
പ്രധാന ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍
പഞ്ചായത്തിന്‍റെ നിയമപരവും സാങ്കേതികവുമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.
  • 🔹 ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.

  • 🔹 വിവിധ പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു.

💼 അസിസ്റ്റന്റ് സെക്രട്ടറി
ഭരണ നിർവഹണം
പഞ്ചായത്തിന്‍റെ ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു.
  • 🔹 കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു.

  • 🔹 പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു.

👔 ഹെഡ് ക്ലാര്‍ക്ക് 
ഓഫീസ് മേൽനോട്ടം
പഞ്ചായത്തിന്‍റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ്.
  • 🔹 ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു.

  • 🔹 ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്‍കുന്നു.

📊 അക്കൗണ്ടന്റ്
ധനകാര്യ വിഭാഗം
പഞ്ചായത്തിന്‍റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്റ്.
  • 🔹 വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു.

  • 🔹 ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.

📂 സീനിയര്‍ ക്ലര്‍ക്ക്
ക്ലറിക്കല്‍ വിഭാഗം - സീനിയര്‍
ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര്‍ ക്ലര്‍ക്ക്.
  • 🔹 വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

  • 🔹 പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.

📝 ക്ലര്‍ക്ക്
ക്ലറിക്കല്‍ വിഭാഗം-ജൂനിയര്‍
പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലര്‍ക്ക്.
  • 🔹 നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു.

  • 🔹 വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു.

🏃 ഓഫീസ് അറ്റന്‍ഡന്റ്
ഓഫീസ് ജനറൽ ഹെൽപ്പ്
പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. 
  • 🔹 രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.

  • 🔹 ഓഫീസിലേക്ക് വരുന്നതും പുറത്തേക്ക് അയക്കുന്നതുമായ കത്തുകൾ, നോട്ടീസുകൾ, മറ്റ് തപാലുകൾ എന്നിവ കൃത്യമായി വിതരണം ചെയ്യുക.

🧹 പാര്‍ട്ട് ടൈം സ്വീപ്പർ
ഓഫീസ് പരിപാലനം
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും പരിസരത്തിന്റെയും ശുചിത്വം പൂർണ്ണമായി ഉറപ്പുവരുത്തുന്ന ജീവനക്കാരനാണ്.
  • 🔹 ഓഫീസും അനുബന്ധ മുറികളും ദിവസേന വൃത്തിയാക്കി സൂക്ഷിക്കുന്നു.

  • 🔹 പൊതുജനങ്ങൾക്ക് ആരോഗ്യകരമായ ഓഫീസ് അന്തരീക്ഷം ഒരുക്കാൻ സഹായിക്കുന്നു.

പ്രധാന ഘടകങ്ങൾ (Core Components)
👥 1. ഗ്രാമസഭ
പഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗമാണ് ഗ്രാമസഭ. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനങ്ങൾ നിര്‍ദേശിക്കുന്നു.
🏛️ 2. ഗ്രാമപഞ്ചായത്ത് കമ്മിറ്റി
ജനപ്രതിനിധികളടങ്ങിയ ഭരണസമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി.പഞ്ചായത്തിന്റെ വികസനവും ഭരണപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നു.
👤 3. പ്രസിഡന്റ് & വൈസ് പ്രസിഡന്റ്
പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഭരണനടപടികൾക്ക് നേതൃത്വം നൽകുന്നു.
🗂️ 4. സ്ഥിരം സമിതികള്‍
വികസനം, ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രത്യേക സമിതികളാണ്.
⭐ 5. പഞ്ചായത്ത് സെക്രട്ടറി
പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.