തൂഫാൻ 2.0
September 28, 2026
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം | അനങ്ങനടി ഗ്രാമപഞ്ചായത്ത്
📅 2026 സെപ്റ്റംബർ 28-ന് 📍 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “തൂഫാൻ 2.0 – തദ്ദേശം – ലഹരിക്കെതിരെ ജനസേന” പരിപാടി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
🕚 രാവിലെ 11 മണിക്ക് തൂഫാൻ 2.0 പ്രചാരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് പൊതുജനങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട സദസ്സിൽ 🌐 ഓൺലൈനായി Live Streaming നടത്തി. തുടർന്ന് 🏴 അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ ഉദയകുമാർ തൂഫാൻ പതാക ഉയർത്തി.
🌿 ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി നിഷ എൻ സ്വാഗതം ആശംസിക്കുകയും 🤝 വൈസ് പ്രസിഡന്റ് ശ്രീ. ചന്ദ്രൻ പി അധ്യക്ഷത വഹിക്കുകയും ചെയ്തു. 🎉 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ ഉദയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
✋ അസി. സബ് ഇൻസ്പെക്ടർ ശ്രീ. വിജയകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് 🏅 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഒൻപത് ജനപ്രതിനിധികൾക്ക് “തൂഫാൻ വാരിയർ” ബാഡ്ജ് നൽകി.
💬 പഞ്ചായത്തിലെ ജനപ്രതിനിധികളായ ശ്രീമതി നഫീസ ടീച്ചർ, ശ്രീ. അബു സാലിഹ്, ശ്രീ. മോഹൻദാസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 🙏 അനങ്ങനടി ഗ്രാമപഞ്ചായത്ത് VEO ശ്രീമതി മീര എസ്. നായർ നന്ദി രേഖപ്പെടുത്തി.
👥 പരിപാടിയിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, എൻ.സി.സി അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
🌿💪 ലഹരിക്കെതിരെ ഒരുമിച്ച് അണിനിരന്ന്, സുരക്ഷിതവും ലഹരിമുക്തവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ശക്തമായ സന്ദേശവുമായി “തൂഫാൻ 2.0” അനങ്ങനടിയിൽ ശ്രദ്ധേയമായി. 💚