വികസന കാഴ്ചപ്പാട്
ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന ആശയത്തിൽ അധിഷ്‌ഠിതമായതും സേവനാവകാശികൾക്കും ഗുണഭോക്താക്കൾക്കും മാന്യതയും, ആദരവും നൽകി സമയബന്ധിതവും സുതാര്യവും അഴിമതിരഹിതവുമായുള്ള സേവനം ഉറപ്പാക്കും.
തുടർച്ചയായ സ്വയം വിലയിരുത്തലിലൂടെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടേയും പൂർണ്ണ സഹകരണം, സമർപ്പണം, സേവന സന്നദ്ധത എന്നിവയിലൂടെ പഞ്ചായത്തിൻ്റെ സർവ്വതോൻമുഖമായ പുരോഗതി ഉറപ്പുവരുത്തി, ഒരു ജന സൗഹൃദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിന്റെ നയം.