ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന അനങ്ങനടി പഞ്ചായത്തിനെ ഉയര്‍ന്ന കുന്നിന്‍പുറങ്ങള്‍, ചെരിവുപ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നെല്‍പ്പാടങ്ങള്‍ എന്നിങ്ങനെ നാലായി തിരിക്കാം. അനങ്ങന്‍മല, പക്കിമല, രണ്ടുമലക്കാട്, നിലവറക്കാട്, ആറുകാട് എന്നിവ പഞ്ചായത്തിലെ ചില കുന്നുകളാണ്. കുന്നിന്‍ പുറങ്ങളില്‍ നിന്ന് താഴേക്ക് ചെരിഞ്ഞ പ്രദേശങ്ങളില്‍ മിക്കതും തട്ടുകളായി തിരിച്ച് ജനങ്ങള്‍ കൃഷിയോഗ്യമാക്കിയിട്ടുണ്ട്. ലാറ്ററൈറ്റ് കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് പഞ്ചായത്തില്‍ പൊതുവേ കാണപ്പെടുന്നത്. ആകെ 1294 ഹെക്ടര്‍ സ്ഥലത്ത് ഒന്നും രണ്ടും വിളകളായി പഞ്ചായത്തില്‍ നെല്‍ കൃഷി ചെയ്യുന്നുണ്ട്. തെങ്ങ്, വാഴ, മരച്ചീനി, റബ്ബര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷിയിനങ്ങള്‍. പഞ്ചായത്തിന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നത് കാഞ്ഞിരപ്പുഴ കനാലാണ്. 1961-ലാണ് അനങ്ങനടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. എന്നാല്‍ 10 വാര്‍ഡുകളുള്ള...
കൂടുതൽ വായിക്കുക