ഈ സൈറ്റ് അപൂര്‍ണ്ണമാണ്. നിലവില്‍ അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്
പ്ലാക്കാട്ട് കുളം

പ്ലാക്കാട്ടുകുളം അനങ്ങനടിയിലെ 16 കുളങ്ങളിലെ ഒരു സുപ്രധാന കുളമാണ് . ഏതാണ്ട് ഒന്നരേക്കറിനടുത്ത് വിസ്തൃതിയുള്ള മനോഹരമായ പണ്ടത്തെ ആളുകൾ കായികാധ്വാനം കൊണ്ട് ഉണ്ടാക്കിയ കുളമാണ് പ്ലാക്കാട്ടുകുളം. ഏത് കടുത്ത വേനലിലും വെള്ളം ഉണ്ടാവുന്നതാണ് ഈ കുളത്തിൻറെ പ്രത്യേകത. തൊട്ടടുത്ത 2 പാടശേഖരങ്ങളിലേക്കും ആവശ്യമായ വെള്ളം ഈ കുളത്തിൽ നിന്നും ലഭിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍റെ ഇറിഗേഷൻ വകുപ്പ് മുഖാന്തിരം 1 കോടി രൂപ വകയിരുത്തി കുളം നവീകരണം പൂർത്തിയാക്കി. ഏറ്റവും ശ്രദ്ധേയമായത് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം നീന്തൽ പരിശീലനത്തിനായി കുളത്തിൻറെ ഒരുഭാഗം സജ്ജമാക്കി എന്നതാണ്. 100 കണക്കിന് കുട്ടികളാണ് ഇപ്പോൾ നീന്തൽ പഠിക്കുന്നതിനായി ഈ കുളത്തിനെ ആശ്രയിക്കുന്നത്. അനങ്ങൻ മലയുടെ താഴ്വാരത്തുള്ള അതി മനോഹരമായ കുളമാണ് പ്ലാക്കാട്ടുകുളം. 

പ്ലാക്കാട്ടു കുളം