📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 സെപ്റ്റംബർ 30 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഉഷ ഉദയകുമാര്‍

പ്രസിഡൻ്റ്

ചന്ദ്രന്‍ പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജ എന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജ എം സി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇബ്രാഹിം മേനക്കം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ എന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയിലെ പ്രകൃതി സമ്പന്നമായ ഒരു ഗ്രാമപ്രദേശമാണ്. കാർഷിക പാരമ്പര്യവും സാമൂഹിക ഐക്യവും സാംസ്കാരിക വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശം, ജനകീയ പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഒരു സജീവ ഗ്രാമപഞ്ചായത്താണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, സാമൂഹ്യക്ഷേമം, കാർഷിക വികസനം എന്നീ മേഖലകളിൽ മികച്ച മുന്നേറ്റം കൈവരിച്ചുകൊണ്ട് അനങ്ങനടി ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. അനങ്ങനടി ഗ്രാമപഞ്ചായത്ത്പൊതു വിവരങ്ങൾഅനങ്ങനടി ഒറ്റ നോട്ടത്തിൽപാലക്കാട് ജില്ലയിലെ പ്രകൃതി സമ്പന്നമായ ഒരു ഗ്രാമപ്രദേശമാണ്. കാർഷിക പാരമ്പര്യവും സാമൂഹിക ഐക്യവും സാംസ്കാരിക വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശം, ജനകീയ പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഒരു സജീവ ഗ്രാമപഞ്ചായത്താണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, സാമൂഹ്യക്ഷേമം, കാർഷിക വികസനം എന്നീ മേഖലകളിൽ മികച്ച മുന്നേറ്റം കൈവരിച്ചുകൊണ്ട് അനങ്ങനടി ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.പൊതുവിവരങ്ങൾരൂപം കൊണ്ട വർഷം1961ഉൾപ്പെടുന്ന...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന അനങ്ങനടി പഞ്ചായത്തിനെ ഉയര്‍ന്ന കുന്നിന്‍പുറങ്ങള്‍, ചെരിവുപ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നെല്‍പ്പാടങ്ങള്‍ എന്നിങ്ങനെ നാലായി തിരിക്കാം. അനങ്ങന്‍മല, പക്കിമല, രണ്ടുമലക്കാട്, നിലവറക്കാട്, ആറുകാട് എന്നിവ പഞ്ചായത്തിലെ ചില കുന്നുകളാണ്. കുന്നിന്‍ പുറങ്ങളില്‍ നിന്ന് താഴേക്ക് ചെരിഞ്ഞ പ്രദേശങ്ങളില്‍ മിക്കതും തട്ടുകളായി തിരിച്ച് ജനങ്ങള്‍ കൃഷിയോഗ്യമാക്കിയിട്ടുണ്ട്. ലാറ്ററൈറ്റ് കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് പഞ്ചായത്തില്‍ പൊതുവേ കാണപ്പെടുന്നത്. ആകെ 1294 ഹെക്ടര്‍ സ്ഥലത്ത് ഒന്നും രണ്ടും വിളകളായി പഞ്ചായത്തില്‍ നെല്‍ കൃഷി ചെയ്യുന്നുണ്ട്. തെങ്ങ്, വാഴ, മരച്ചീനി, റബ്ബര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷിയിനങ്ങള്‍. പഞ്ചായത്തിന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നത് കാഞ്ഞിരപ്പുഴ കനാലാണ്. 1961-ലാണ് അനങ്ങനടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. എന്നാല്‍ 10 വാര്‍ഡുകളുള്ള...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

August 13, 2026

ചെണ്ടുമല്ലി, വാടാമല്ലി പൂക്കളുടെ വിളവെടുപ്പുത്സവം

അനങ്ങനടി ഗ്രാമപഞ്ചായത്ത്കൃഷിഭവൻജനകീയാസൂത്രണ പദ്ധതി🌼 ചെണ്ടുമല്ലി, വാടാമല്ലി പൂക്കളുടെ വിളവെടുപ്പുത്സവം 🌼🌱 പദ്ധതി: ജനകീയാസൂത്രണ പദ്ധതി | 📍 സ്ഥലം: മുണ്ടനാട്ടുകര സ്കൂളിന് സമീപത്തെ കൃഷിയിടം | 🕥 സമയം: രാവിലെ 10.30 മണിഅനങ്ങനടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്ത...

കൂടുതൽ വായിക്കുക